April 18, 2010

തുമാരാ നാം ക്യാ ഹെ

മേം ഖൂര്‍ക്കാ ഹൂം.... ഹേ.. ഹോ....
ഗാന്ധി നഗറിലെ മോഹന്‍ലാലിന്റെ ഈ പ്രശസ്തമായ ഡയലോഗ് കേള്‍ക്കുമ്പോഴൊക്കെ ഞാനോര്‍ക്കുന്ന എന്റെ ഒരു പഴയ സഹപാഠിയുണ്ട്. ചേക്കുട്ടി. (ഇപ്പോ ഭാര്യ വഴി അവനെന്റെ ബന്ധുവും കൂടിയാണ്)
ഒന്നാം ക്ലാസു മുതലേ ഉണ്ടായിരുന്ന എന്റെ പേടി സ്വപ്നമായ കണക്കിന് കൂട്ടായി അഞ്ചാം ക്ലാസു മുതല്‍ ഹിന്ദിയും ചേര്‍ന്നു.
ഇവരെ ഒന്നു മെരുക്കിയെടുക്കാന്‍ സകല അടവുകളും പയറ്റി നോക്കി അങ്ങനെ ഏഴാം ക്ലാസിലെത്തിയപ്പോ കാര്യങ്ങളിലൊക്കെ ഒരു തീരുമാനമായി. രണ്ടും ഒരു നടക്ക് പോകൂലാന്ന്. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ ഹിന്ദിയും കണക്കും എന്ന അവസ്ഥയിലായി.
ഹിന്ദി കണക്കിനോളം ഒരു കീറാമുട്ടി ആയിരുന്നില്ലെങ്കിലും ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചേക്കുട്ടിയുടെ ഹിന്ദിയിലുള്ള പ്രാവീണ്യം കണ്ട് എനിക്കും ക്ലാസിലുള്ള മറ്റ് 22 കുട്ടികള്‍ക്കും തങ്ങളുടെ രാഷ്ടഭാഷാ വിജ്ഞാനത്തില്‍ വലിയ മതിപ്പില്ലായിരുന്നു. ഹിന്ദി മാഷായ നമ്പൂരി മാഷിന് തെറ്റിയാലും ചേക്കുട്ടിക്ക് തെറ്റില്ല എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചു.
അതുകൊണ്ട് തന്ന ഹിന്ദി പരീക്ഷ വരുമ്പോള്‍ ചേക്കുട്ടി ഉണ്ടാകുമല്ലോ പിന്നെന്തിനാ ടെക്സ്റ്റ് ബുക്ക് ചീത്തയാക്കുന്നത് എന്നോര്‍ത്ത് ഹിന്ദി പുസ്തകത്തെ വലിയ പരിക്കൊന്നും കൂടാതെ സീനത്ത് ടെക്സ്റ്റൈല്‍സിന്റെ മഞ്ഞ നിറമുള്ള കവറില്‍ വെയിലു കൊള്ളിക്കാതെ വിശ്രമിക്കാന്‍ വിട്ടു. മറ്റൊന്നും കൊണ്ടല്ല, മൈക്രോസോഫ്റ്റ് എക്സല്‍ മുന്നില്‍ തുറന്ന് കിടക്കുമ്പോ മനക്കണക്കു കൂട്ടി റിസ്ക്കെടുക്കേണ്ട കാര്യമെന്ത്?
അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദിക്ക് മറ്റു ബെഞ്ചുകളില്‍ മൂന്നോ നാലോ പേരു വീതം പരീക്ഷ എഴുതാനിരുന്നപ്പോ ചേക്കുട്ടി ഇരിക്കുന്ന ബെഞ്ചില്‍ മാത്രം 8 പേര്‍ കൂളായി ഇരുന്നു. ബാക്കിയുള്ളവരുമായി അതിനു മുമ്പേ തന്നെ കയറ്റുമതി ഉദാരമാക്കാനുള്ള ആസിയാന്‍ കരാറില്‍ ഒപ്പു വച്ചവര്‍.
പരീക്ഷ കഴിഞ്ഞിറങ്ങിയ ഞാനടക്കമുള്ള 23 പേരും ഹാപ്പി.
എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഇത്ര എളുപ്പമുള്ള പരീക്ഷ അടുത്ത കാലത്തൊന്നും എഴുതിയിട്ടില്ല.
ഒന്നു രണ്ട് പേര്‍ക്ക് മാത്രം ഒരു സംശയം. മാര്‍ക്ക് അമ്പതില്‍ അമ്പതോ അതോ നാല്പത്തൊന്‍പതരയോ
ഉപകാരസ്മരണയായി ചേക്കുട്ടിക്ക് ഉപഹാരപ്രവാഹം..
ഒരാഴ്ച കഴിഞ്ഞ് പരീക്ഷ പേപ്പര്‍ തരാനായി വന്നപ്പോ പ്രതീക്ഷിക്കാതെ നമ്പൂരി മാഷിന്റെ കൈയില്‍ ഒന്നര മീറ്റര്‍ നീളത്തില്‍ മുട്ടനൊരു ചൂരല്‍.
ചേക്കുട്ടി ഒഴികെ 22 പേര്‍ക്കും കിട്ടി 2 വീതം.
ആര്‍ക്കു കാര്യം പിടി കിട്ടിയില്ല, നമ്പൂരി മാഷ് തന്നെ പറഞ്ഞു തരും വരെ.
സംഗതി സിംപിള്‍
ഏറ്റവുമൊടുവിലുണ്ടായിരുന്ന 'തുമാരാ നാം ക്യാ ഹെ' എന്ന ചോദ്യത്തിന് 22 പേരും കടുകിട തെറ്റാതെ ഉത്തരമെഴുതിയിട്ടുണ്ട് 'മേരാ നാം ചേക്കുട്ടി ഹെ!!'

23 comments:

 1. മൻസൂ.. നന്നായിട്ട്ണ്ട്‌...

  ReplyDelete
 2. ഹ ഹ ഹ.. അത് കലക്കി.. മന്‍സൂ നന്നായിട്ടുണ്ട് പഴയ ഓര്‍മ.. വീണ്ടും എഴുതൂ ധാരാളം... എന്നിട്ട് മെയില്‍ ചെയ്യൂ.. വീണ്ടും കാണാം.. ആശംസകള്‍..

  ReplyDelete
 3. ശ്രമിക്കാം. കമന്റിന് നന്ദി സുമേഷ്

  ReplyDelete
 4. അങ്ങനെ ഒരാള്‍ കൂടി ബൂലോകത്ത് പേര് എഴുതിച്ചേര്‍ത്തു: 'മേരാ നാം മന്‍സൂര്‍ ഹെ!!'

  തുടര്‍ന്നെഴുതുക നാട്ടുകാരാ....കാത്തിരിക്കുന്നു.

  ReplyDelete
 5. മേരാ നാം ഹംസാഹെ.. ഇവിടെ അദ്യമായെഹെ….

  ഹിന്ദി ഒരു വല്ലാത്ത പുലിവാലു തന്നയാ.. ഒന്‍പതാം ക്ലാസില്‍ ഹിന്ദി പദ്യം പഠിക്കാതെ വന്ന ക്ലാസിലെ 90 % കുട്ടികളോടും ടിച്ചര്‍ ഇതില്‍ അക്ഷരമാല അറിയാത്തവര്‍ എത്ര പേരുണ്ട് എന്നു ചോദിച്ചപ്പോള്‍ .. ആ പദ്യം പഠിയാത്ത മുഴുവന്‍ കുട്ടികളും അക്ഷരമാല അറിയാത്തവര്‍ ആയിരുന്നു. !! (ഞാന്‍ അടക്കം ) ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി ഹിന്ദിയും സംസാരിക്കുന്നു.!!

  ReplyDelete
 6. പത്താം ക്ലാസില്‍ പഠിയ്ക്കുന്നവരിലും ഹിന്ദി അക്ഷരമാല കൃത്യമായെഴുതുന്നവര്‍ അധികമുണ്ടാവില്ല. വരട്ടെ ഓര്‍മ്മക്കുറിപ്പുകള്‍ വീണ്ടും...

  ReplyDelete
 7. ആപ്കാ യാദ് ഹേ ബഹുത് അച്ച്ചാഹെ.
  ഹംക്കോ വളരെ ഇഷ്ട്ടപെടല്‍ ഹേ.
  ഔര്‍ഭി എഴുതല്‍ കരോ ജീ.

  ReplyDelete
 8. ഒരു തുടക്കാരന്, അവന്‍ പ്രതീക്ഷിച്ചതിലേറെ പ്രചോദനവും പ്രോത്സാഹനവും തന്നതിന് ഇസ്മായില്‍ കുറുമ്പടിക്കും ഹംസയ്ക്കും കൊട്ടോട്ടിക്കാരനും റെഫിക്കും പിന്നെ കമന്റിയ എല്ലാ സഹൃദയര്‍ക്കും വാക്കുകള്‍ക്കതീതമായ നന്ദി. കൂടുതല്‍ എഴുതാന്‍ ശ്രമിക്കാം

  ReplyDelete
 9. ബാക്കിയുള്ളവരുമായി അതിനു മുമ്പേ തന്നെ കയറ്റുമതി ഉദാരമാക്കാനുള്ള ആസിയാന്‍ കരാറില്‍ ഒപ്പു വച്ചവര്‍.

  നല്ല നര്‍മ്മരസം തുളുമ്പുന്ന നല്ല ഫലിതങ്ങള്‍ നിരത്തി ഭംഗിയായി പറഞ്ഞു.
  വായിക്കാന്‍ നല്ല ഒഴുക്ക്.
  സസ്പെന്‍സ് ഉഗ്രന്‍.അവസാനം വരെ നിലനിര്‍ത്തിയത്‌ നന്നായി.
  ശരിക്കും ചിരി പോട്ടിവിരിഞ്ഞു.

  ReplyDelete
 10. നന്ദി, റാംജി സാര്‍..

  ReplyDelete
 11. നിന്‍റെ ഭാഷാ പ്രയോഗങ്ങള്‍ നന്നായി മന്‍സ്സൂ.........നിന്നില്‍ ഞാന്‍ സംപ്രീതനയിരിക്കുന്നു ശിഷ്യാ.....എന്ത് വരമാണ് വേണ്ടത്......?

  ReplyDelete
 12. ഹം ബഹുത് ഖുശി ഹേ, ഹൊ.. ഹൂം

  ReplyDelete
 13. നന്നായിട്ടുണ്ട്.
  വായിച്ചു ശരിക്കും ചിരിച്ചുട്ടോ..
  ഇനിയും വരാം..

  ReplyDelete
 14. എന്‍റെ നാമം അനീസ്‌. ഓര്‍മകളെ തിരഞ്ഞാല്‍ ഒരു പാലാഴി കിട്ടും .പണി തുടരുക

  ReplyDelete
 15. ഹ ഹ ഹാ, അടിപൊളി
  കുറേ ചിരിച്ചു

  ReplyDelete
 16. മൻസൂ,

  ഹഹഹ, അവസാനം വരെ സസ്പെൻഷർ നിലനിർത്തി, കണ്ടോൾ ചെയ്ത്‌ ചിരിയുടെ ബ്രേക്ക്‌ പൊട്ടി.

  വളരെ നന്നായിരിക്കുന്നു.

  മേര നാം Sulthan | സുൽത്താൻ

  ReplyDelete
 17. നന്നായിട്ട്ണ്ട്‌.::)

  ReplyDelete
 18. ഹ ഹ. അത് കലക്കി.

  ഒരിയ്ക്കല്‍ കലാഭവന്‍ മണി പറഞ്ഞതോര്‍ത്തു... ഹിന്ദി പരീക്ഷയ്ക്ക് ഒരേ കോപ്പി കടലാസ് പിന്നെയും പിന്നെയും കൈമറിഞ്ഞ് വന്നതു കാരണം ഒരേ ഉത്തരം പല തവണ എഴുതി വച്ച കാര്യം.
  :)

  ReplyDelete
 19. ഇതു നന്നായിട്ടുണ്ട്, ചിരിപ്പിച്ചു. ഇനിയും പോരട്ടെ ഓരോന്നായി.

  കോന്‍ ആര്
  കോന്‍ ആര്
  കോന്‍ ആര്

  ഇങ്ങിനെ കാണാപാഠം പഠിച്ചത് ഓര്‍മയുണ്ടോ?

  ഷാജി ഖത്തര്‍.

  ReplyDelete
 20. വായിച്ച് ഒരു കമന്റിടാന്‍ തോന്നിയ സുമനസ്സിന് ശ്രീക്കും ഹാഷിമിനും സിനുവിനും അനീസിനും രഞ്ജിത്തിനും ഷാജി ഖത്തറിനും സുല്‍ത്താനും എല്ലാം ഹൃദ്യമായ നന്ദി...

  ReplyDelete

ഒരഭിപ്രായം പറയാം നിങ്ങള്‍ക്കും..